മയ്യഴിയില്‍ പൊലീസ് വേട്ടയാടല്‍: മാധ്യമ പ്രവര്‍ത്തകര്‍ കരിദിനമാചരിച്ചു

കണ്ണൂര്‍: (www.kvartha.com 11.05.2020) ലോക് ഡൗണിന്റെ മറവില്‍ മേഖലയില്‍ വാര്‍ത്താ മാധ്യമപ്രവര്‍ത്തകരെ അനാവശ്യമായി വേട്ടയാടുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മയ്യഴിയിലെ മാധ്യമ പ്രവര്‍ത്തകര്‍ കരിദിനാചരണം നടത്തി. മാഹി പ്രസ് ഫോറത്തിന്റെ നേതൃത്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി മാഹിയിലെ ഏതാനും മാധ്യമ പ്രവര്‍ത്തകരെ മാഹി പൊലീസ് വിവിധ ഘട്ടങ്ങളിലായി തടഞ്ഞിരുന്നു.

പുലര്‍ച്ചെ നടക്കുന്ന പത്രവിതരണവും തടസമുണ്ടാക്കിയതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം ചൊക്‌ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും വഴിയില്‍ തടഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പൊലീസ് പാലിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. എളയാവൂര്‍ മുണ്ടയാട് നിന്നും ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായിയെ മര്‍ദിച്ച സംഭവത്തില്‍ ചക്കരക്കല്‍ സിഐ ദിനേശനെ സ്ഥലം മാറ്റിയിരുന്നു.

Kannur, News, Kerala, Journalist, Lockdown, Police, News paper, Attack, Mahe, Complaint, Journalists against police in Mahe

Keywords: Kannur, News, Kerala, Journalist, Lockdown, Police, News paper, Attack, Mahe, Complaint, Journalists against police in Mahe


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?