പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യു പി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു, സംഭവം പുറത്തുവന്നത് മറ്റൊരു കേസില്‍ വിശദ മൊഴിയെടുക്കുന്നതിനിടെ

കാസര്‍കോട്: (www.kasargodvartha.com 24.05.2020) പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ഉത്തര്‍പ്രദേശുകാരനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഷിറിബാഗിലുവിലാണ് സംഭവം. ബാര്‍ബര്‍ തൊഴിലാളിയായ ബയ്യ എന്ന മുപ്പത്തിയഞ്ചുകാരനെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വാടക വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒരു സ്‌കൂളില്‍ നടന്ന പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് കുട്ടികളുടെ മൊഴിയെടുക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി പുതിയ വിവരം പുറത്തുപറഞ്ഞത്. പീഡിപ്പിച്ച ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും ഇതിനാലാണ് സംഭവം പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവാവ് നാട്ടിലേക്ക് പോയതായി പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

 Kasaragod, News, Kerala, case, Student, Police, school, Police case against UP native

Keywords: Kasaragod, News, Kerala, case, Student, Police, school, Police case against UP native


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?