കാസര്‍കോട്ടെ ടാറ്റ ആശുപത്രി നിര്‍മാണത്തിന് വൈദ്യുതിയെത്തി

പൊയ്‌നാച്ചി: (https://ift.tt/2zYgjcg) കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ കാസര്‍കോട്ടെ ടാറ്റ ആശുപത്രി നിര്‍മാണത്തിന് വൈദ്യുതിയെത്തി. മാസങ്ങളെടുക്കുന്ന പ്രവൃത്തിയാണ് മിന്നല്‍വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. 10 ദിവസം കൊണ്ടാണ് 30 തൂണുകളും 100 കെ വി എ യുടെ ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ച് കോവിഡ് ആസ്പത്രിക്ക് 11 കെ വി ലൈനിലൂടെ വൈദ്യുതിയെത്തിച്ചത്. 450 മീറ്റര്‍ എ ബി സി ലൈനാണ് ഇതിനായി വലിച്ചത്.

കെ എസ് ഇ ബി. വിതരണവിഭാഗം (ഉത്തരമലബാര്‍) ചീഫ് എഞ്ചിനീയര്‍ ആര്‍ രാധാകൃഷ്ണന്‍ പുതിയ ട്രാന്‍സ്ഫോര്‍മറിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ആശുപത്രി സജ്ജമാകുമ്പോള്‍ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ മയിലാട്ടി 220 കെ വി സബ്‌സ്റ്റേഷനില്‍നിന്ന് പ്രത്യേക എ ബി സി ലൈന്‍ വലിക്കാനാണ് കെ എസ് ഇ ബി ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
Kasaragod, Poinachi, Chattanchal, Kerala, News, Hospital, COVID-19, Power available for Tata hospital construction

കാസര്‍കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്രന്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ജയകൃഷ്ണന്‍, പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ കെ. മുകേഷ്‌കുമാര്‍ എന്നിവരും ചട്ടഞ്ചാല്‍ സെക്ഷനിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.


Keywords: Kasaragod, Poinachi, Chattanchal, Kerala, News, Hospital, COVID-19, Power available for Tata hospital construction


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?