പ്രതിരോധത്തിന്റെ ഭാഗമായി ദിവസവും മലേറിയയുടെ ഗുളിക കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ട്രംപ്
വാഷിങ്ടണ്‍: (https://ift.tt/2XnAGb9) പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ദിവസവും മലേറിയയുടെ ഗുളിക കഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ്. മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.
കൊവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്.
ദിവസവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയിലൊന്ന് താന്‍ കഴിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നല്ലതാണെന്നാണ് താന്‍ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാര്‍ത്തകളും താന്‍ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
Keywords: News, World, international, Washington, Donald-Trump, Health, Health & Fitness, Drugs, President, Donald Trump Reveals He's Taking Anti-Malarial COVID Drug For Over A Weekകൊവിഡ് ചികിത്സക്ക് മരുന്ന് ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് അമേരിക്കയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്.
ദിവസവും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികയിലൊന്ന് താന്‍ കഴിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നല്ലതാണെന്നാണ് താന്‍ കരുതുന്നതെന്നും മരുന്നിനെപ്പറ്റി ശുഭകരമായ പല വാര്‍ത്തകളും താന്‍ കേട്ടതിനാലാണ് മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മരുന്ന് കഴിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
Powered by Info News For You

Comments
Post a Comment