കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ സര്‍വീസ് പുനരാരംഭിക്കുന്നു: ടിക്കറ്റ് ബുക്കിങ് തുടങ്ങി

കണ്ണൂര്‍: (www.kvartha.com 23.05.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കൊച്ചി, ബംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് ആണ് തുടങ്ങിയത്. എയര്‍ ഇന്ത്യയും സര്‍വീസിനുള്ള ബുക്കിങ് ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുള്ള മറ്റ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കിയാല്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ആഭ്യന്തര സര്‍വിസുകളായ കൊച്ചി, കണ്ണൂര്‍ സര്‍വീസ് 25 മുതല്‍ തുടങ്ങും. 27, 29, 30, 31 തീയതികളിലും ജൂണ്‍ ഒന്നുമുതല്‍ എല്ലാ ദിവസവും ബംഗളൂരിലേക്ക് ഉണ്ടാവും. ജൂണ്‍ മുതല്‍ തിരുവനന്തപുരം സര്‍വീസ് ഉണ്ടാകും. ജൂലൈ ഒന്നുമുതല്‍ ഹൈദരാബാദ്, ഗോവ എന്നിവടങ്ങളിലേക്ക് സര്‍വിസുണ്ടാകും. ജൂണ്‍ ഒന്നു മുതല്‍ ചെന്നൈയിലെക്ക് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്നുദിവസം വീതമായിരിക്കും സര്‍വിസ്. ഡെല്‍ഹി-കണ്ണൂര്‍ സര്‍വീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നടത്താന്‍ സാധ്യത. ഇതിന്റെ ടിക്കറ്റ് ബുക്കിങ് വൈകാതെ തുടങ്ങും.

Kannur, News, Kerala, Airport, Ticket, Flight, Indigo, Service, Kannur airport, Indigo services at Kannur airport

Keywords: Kannur, News, Kerala, Airport, Ticket, Flight, Indigo, Service, Kannur airport, Indigo services at Kannur airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?