സംസ്ഥാനത്തെ മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം; തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: (www.kvartha.com 02.05.2020) സംസ്ഥാനത്തെ മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ലോക് ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

മദ്യശാലകള്‍ തുറന്നാല്‍ തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും ഉള്ള വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. രോഗം നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഒടുവില്‍ യോഗം എത്തിച്ചേരുകയായിരുന്നു. വിശദാംശങ്ങള്‍ മുഖ്യമന്ത്രി വൈകുന്നേരം പ്രഖ്യാപിക്കും.

Beverages cannot open Monday, Thiruvananthapuram, News, Business, Conference, Chief Minister, Cabinet, Kerala

മദ്യശാലകള്‍ തുറക്കാന്‍ വെള്ളിയാഴ്ച കേന്ദ്രം അനുമതി നല്‍കിയിരുന്നു. ലോക്ഡൗണിനുശേഷം ബിവറേജസ് ഷോപ്പുകളും വെയര്‍ഹൗസുകളും തുറക്കാന്‍ ബിവറേജസ് കോര്‍പറേഷനും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഔട്ട്‌ലറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ എന്ന് ബിവറേജസ് എംഡിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

Keywords: Beverages cannot open Monday, Thiruvananthapuram, News, Business, Conference, Chief Minister, Cabinet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?