സാമൂഹിക മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തി; വിവിധ വകുപ്പുകള്‍ ചുമത്തി കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവിനെ അറസ്റ്റ് ചെയ്തു
ന്യൂഡെല്‍ഹി: (https://ift.tt/2zi3PMz) മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസ്താവന നടത്തുകയും മതത്തിന്റെ പേരില്‍ വിവിധ മതസംഘടനകള്‍ തമ്മില്‍ വിദ്വേഷത്തിലേക്ക് നീങ്ങുന്നതിന് കാരണമാകുന്ന രീതിയില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി പങ്കജ് പൂനിയയാണ് കര്‍നാലില്‍ അറസ്റ്റിലായത്. കര്‍നാല്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മധുബന്‍ പോലീസ് ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ട്വീറ്റ് പിന്‍വലിച്ചിരുന്നു. അതിഥി തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ലക്ഷ്യം വെച്ചായിരുന്നു ട്വീറ്റ്.
അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാവ് കൂടിയായ പൂനിയക്കെതിരെ സമാനമായ പരാതി ഉത്തര്‍പ്രദേശ് പൊലീസില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാദമായ ട്വീറ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലഖ്‌നൗവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
പങ്കജ് പൂനിയക്കെതിരേ ഐടി ആക്ട്, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മധുബന്‍ പൊലീസ് പറഞ്ഞു.
Keywords: News, National, New Delhi, Congress, Leader, Arrested, Social Network, Yogi Adityanath, Politics, Congress Leader Pankaj Punia Arrested for Objectionable Tweetട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ട്വീറ്റ് പിന്‍വലിച്ചിരുന്നു. അതിഥി തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ലക്ഷ്യം വെച്ചായിരുന്നു ട്വീറ്റ്.
അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാവ് കൂടിയായ പൂനിയക്കെതിരെ സമാനമായ പരാതി ഉത്തര്‍പ്രദേശ് പൊലീസില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാദമായ ട്വീറ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലഖ്‌നൗവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
പങ്കജ് പൂനിയക്കെതിരേ ഐടി ആക്ട്, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മധുബന്‍ പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment