വീട്ടില്‍ നിന്ന് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളുമായി സിനിമ അണിയറ പ്രവര്‍ത്തകനെ പൊക്കി
എറണാകുളം: (https://ift.tt/2LymSok) വീട്ടില്‍ നിന്ന് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളുമായി സിനിമ അണിയറ പ്രവര്‍ത്തകനെ പൊക്കി. സിനിമ - സീരിയല്‍ അണിയറ പ്രവര്‍ത്തകന്‍ ഒക്കല്‍ വട്ടപ്പാറ വീട്ടില്‍ മണി (38) യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
സ്ഥലത്തെത്തിയ സംഘത്തെ കണ്ട് പ്രതി വീട് അകത്തുനിന്ന് അടച്ച് വീട്ടില്‍ ഉണ്ടായിരുന്ന ചാരായവും വാഷും ബാത്ത് റൂമില്‍ ഒഴിച്ചുകളഞ്ഞ ശേഷം പാത്രങ്ങളിലും തറയിലും മണ്ണെണ്ണ ഒഴിച്ച് കഴുകി. വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പ്രതി വാതില്‍ തുറന്നത്. വീട്ടില്‍നിന്ന് കുറച്ച് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
വല്ലം, ഒക്കല്‍, തുരുത്ത് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും കൈവശം സൂക്ഷിച്ച കുറ്റത്തിന് കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസെടുത്തു. കൊവിഡ്-19 നോടനുബന്ധിച്ച് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വീട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍ നായര്‍, അജി അഗസ്റ്റിന്‍, ടി.വി. തോമസ്, എസ്. ഷൈജു, സിവില്‍ ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, ബിജു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുഖദ ബീവി, സുരേഷ്, ബെന്നി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, Cinema, Film, Arrest, Liquor, House, Cine-workers arrest with home made Arakസ്ഥലത്തെത്തിയ സംഘത്തെ കണ്ട് പ്രതി വീട് അകത്തുനിന്ന് അടച്ച് വീട്ടില്‍ ഉണ്ടായിരുന്ന ചാരായവും വാഷും ബാത്ത് റൂമില്‍ ഒഴിച്ചുകളഞ്ഞ ശേഷം പാത്രങ്ങളിലും തറയിലും മണ്ണെണ്ണ ഒഴിച്ച് കഴുകി. വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പ്രതി വാതില്‍ തുറന്നത്. വീട്ടില്‍നിന്ന് കുറച്ച് വാറ്റുചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
വല്ലം, ഒക്കല്‍, തുരുത്ത് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും കൈവശം സൂക്ഷിച്ച കുറ്റത്തിന് കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസെടുത്തു. കൊവിഡ്-19 നോടനുബന്ധിച്ച് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വീട്ടില്‍ ചാരായം വാറ്റി വില്‍ക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എ എസ് രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.
പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍ നായര്‍, അജി അഗസ്റ്റിന്‍, ടി.വി. തോമസ്, എസ്. ഷൈജു, സിവില്‍ ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, ബിജു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുഖദ ബീവി, സുരേഷ്, ബെന്നി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment