മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ഞെട്ടല്‍ മാറാതെ പാലക്കാട് മാത്തൂര്‍ ഗ്രാമം


പാലക്കാട്: (www.kvartha.com 03.05.2020) രണ്ടു മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പാലക്കാട് മാത്തൂരിലാണ് നാടിനെ ഞെടുക്കിയ ദാരുണ സംഭവം. പല്ലന്‍ ചാത്തനൂരിലെ മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണ് രണ്ടു മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്തത്. ആറു വയസുകാരന്‍ ആത്മേഷ്, അഞ്ച് മാസം മാത്രം പ്രായമെത്തിയ ആജ്ഞേയ എന്നിവരാണ് മരിച്ചത്.

മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൃഷ്ണകുമാരി തൂങ്ങിമരിക്കുകയായിരുന്നു. യുവതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Palakkad, News, Kerala, Crime, Mother, Killed, Woman, Children, Death, Suicide, Police, Woman killed her two child and hanged to death

Keywords: Palakkad, News, Kerala, Crime, Mother, Killed, Woman, Children, Death, Suicide, Police, Woman killed her two child and hanged to death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?