മഞ്ചേശ്വരത്തെ ആമിനയുടെ പരിശോധനാഫലം നെഗറ്റീവ് മയ്യിത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി ഖബറടക്കി


കാസര്‍കോട് (www.evisionnews.co): ഗോവയില്‍ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയുടെ പരിശോധനാഫലം കോവിഡ് നെഗറ്റീവ്. ഇതേതുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടിഎസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.

ഇതേ തുടര്‍ന്നാണ് സ്രവം കോവിഡ് പരിശോധനയ്ക്കു അയച്ചത്. നേരത്തെ തന്നെ ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉദ്യാവര ആയിരം ജുമാ മസ്ജിദില്‍ ഖബറടക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?