യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറിനോട്​ ഉപമിച്ച്‌​ ശിവസേന, ഹിറ്റ്​ലര്‍ ജൂതന്‍മാരോട്​ പെരുമാറിയതിന്​​ സമാനമാണ്​ യോഗിയുടെ മനോഭാവമെന്നും വിമർശനം

മുംബൈ: (www.kvartha.com 24.05.2020) ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിറ്റ്​ലറോട്​ ഉപമിച്ചും രൂക്ഷമായി വിമർശിച്ചും ശിവസേന. ഇതര സംസ്ഥാന തൊഴിലാളികളോട് ഉത്തർപ്രദേശ് സർക്കാർ കാട്ടുന്ന വിവേചനപരമായ നിലപാടും മനോഭാവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ സഞ്​ജയ്​ റാവത്ത് ശിവസേന മുഖപത്രമായ സാമ്​നയില്‍ എഴുതിയ ലേഖനത്തിലാണ് യോഗയെ ഹിറ്റ്ലറിനോട് ഉപമിക്കുന്നത്.
ഹിറ്റ്​ലര്‍ ജൂതന്‍മാരോട്​ പെരുമാറിയതിന്​​ സമാനമാണ്​ ഇതര സംസ്ഥാന തൊഴിലാളികളോടുള്ള യോഗിയുടെ മനോഭാവമെന്ന്​ റാവത്ത്​ തുറന്നടിക്കുന്നു. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക്​ പോകാന്‍ യോഗി ആദിത്യനാഥും സർക്കാരും സമ്മതിക്കുന്നില്ലെന്ന്​ റാവത്ത്​ ആരോപിക്കുന്നു. നേരത്തെ തൊഴിലാളികള്‍ കാല്‍നടയായും സൈക്കിളുകളിലും ട്രക്കുകളിലും വീടുകളിലേക്ക്​ പോകുന്നത്​ തടയണമെന്ന്​ യോഗി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ രാത്രിയിൽ കാൽനടയായി നാട്ടിലേക്ക് പോകുന്നത് വാർത്തയായിരുന്നു.


Sanjay Raut Shivsena MP Yogi Adityanath Up CM

മാത്രമല്ല പോലീസിന്റെ അതിക്രമം ഭയന്ന് തൊഴിലാളികൾ യമുന നദി രാത്രിയിൽ മുറിച്ചുകടന്ന് പോകുന്നതും പുറത്തുവന്നിരുന്നു. ഇതിലാണ്​ ശിവസേനയുടെ വിമര്‍ശനം. ഇതര സംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ദുരിതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ണും മനസും തുറന്നു കാണണമെന്ന് റാവത്ത് ലേഖനത്തിൽ ആവശ്യപ്പെടുന്നു. അതിക്രമങ്ങൾ അല്ല ഈ സമയത്ത് വേണ്ടത്, മറിച്ച് വീട്ടിലെത്താൻ വെമ്പുന്നവർക്ക് ആശ്വാസം പകരുന്ന നടപടി ഉണ്ടാകണമെന്നും ലേഖനത്തിൽ പറയുന്നു. എന്നാൽ വിഷയത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Summary: Shiv Sena slams UP CM Yogi Adityanath via mouthpiece Saamana, compares him to Hitler


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?