സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; അസുഖം ബാധിച്ച് തുടര്‍ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്
കോഴിക്കോട്: (https://ift.tt/3d1g3YH) സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് കല്‍പ്പറ്റ സ്വദേശിയായ ആമിന(53) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗ ബാധിതയായി വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായാണ് നാട്ടിലെത്തിയത്. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം ഇരുപതിനാണ് ആമിന ചികിത്സക്കായി നാട്ടിലെത്തുന്നത്. 21നാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. സംസ്‌കാര ചടങ്ങുകളടക്കം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും നത്തുക.

Keywords: News, Kerala, Kozhikode, COVID19, Death, Gulf, Cancer, hospital, Funeral, Covid-19 Death in Kozhikode Cancer Patient
Powered by Info News For You

Comments
Post a Comment