കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): അബുദാബിയില്‍ കോവിഡ് ബാധിച്ച് ഒരു കാസര്‍കോട് സ്വദേശി മരിച്ചു. മേല്‍പറമ്പ് സ്വദേശി സിലോണ്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നസീറാ(53) ണ് മരിച്ചത്. പ്രമുഖ ഐസ്‌ക്രീം കമ്പനിയിലെ സ്റ്റോര്‍മാനേജരായിരുന്ന നസീര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തു ദിവസമായി അബൂദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഖബറടക്കം ബുധനാഴ്ച പുലര്‍ച്ചെ ബനിയാസ് ഖബര്‍സ്ഥാനില്‍ നടന്നു. 

കഴിഞ്ഞ രണ്ടുദിവസത്തിനകം അബൂദബിയില്‍ മൂന്നു മലയാളികളാണ് മലയാളികള്‍ മരിച്ചത്. നസീറിനെ കൂടാതെ പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി കുന്നത്തേത് വീട്ടില്‍ എബ്രഹാം ജോര്‍ജ് (64), കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര്‍ (60) എന്നിവരാണ് മരിച്ച രണ്ടുപേര്‍. ഇതിനകം ഗള്‍ഫില്‍ 50 മലയാളികളാണ് മരിച്ചത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?