കൊവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി: ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്‍ദല്‍ രാജി വെച്ചു

ഷിംല: (www.kvartha.com 28.05.2020) കൊവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്‍ദല്‍ രാജി വെച്ചു. അഴിമതിയില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എ കെ ഗുപ്തയുടെ ശബ്ദത്തിലുള്ള ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെയാണ് വിവാദത്തിന്റെ തുടക്കം. ആ ഓഡിയോ ക്ലിപ്പില്‍ ഡോക്ടര്‍ ഗുപ്ത അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വ്യക്തമായിരുന്നു.

ഗുപ്തയ്ക്ക് ബിന്‍ദലുമായുള്ള അടുത്ത ബന്ധവും ആ ഓഡിയോ ക്ലിപ്പില്‍ വ്യക്തമായിരുന്നു. അഴിമതിയില്‍ ബിന്‍ദലിന്റെ റോള്‍ വ്യക്തമാക്കുന്ന നിരവധി ഊമകത്തുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. തുടര്‍ന്ന് സത്യാവസ്ഥ അറിയിക്കണമെന്ന് പിഎംഒ ഓഫീസ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് രാജീവ് ബിന്‍ദലിന്റെ രാജി ഉണ്ടായത്. എന്നാല്‍ ബിജെപി നദ്ദയ്ക്ക് അയച്ച തന്റെ രാജി കത്തില്‍ തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ ബിന്‍ദല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

News, National, Corruption, BJP, President, Himachal, BJP president, Himachal BJP president asked to resign at PMO’s behest after corruption allegations

Keywords: News, National, Corruption, BJP, President, Himachal, BJP president, Himachal BJP president asked to resign at PMO’s behest after corruption allegations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?