മരണ സംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ: ആഗോള കൊറോണ വൈറസ് ചാര്‍ട്ടില്‍ 9-മത്


ന്യൂഡല്‍ഹി: (www.evisionnews.co) രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്.

മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ചൈന. ഇന്ത്യയില്‍ 4711 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണ സംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.

1,65,386 കോവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?