കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ 7 പേരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറം: (https://ift.tt/2yU35ND) കുവൈത്തില്‍ നിന്നെത്തിയ പ്രവാസികളില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ ഏഴു പേരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളുള്ള കാസര്‍കോട് സ്വദേശി, ശ്വാസതടസ്സം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശി, പനിയുള്ള കോഴിക്കോട് സ്വദേശി, ശാരീരിക അസ്വാസ്ഥ്യമുള്ള മറ്റൊരു കോഴിക്കോട് സ്വദേശി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

തൃശൂര്‍ സ്വദേശിയായ അര്‍ബുദരോഗബാധിതനെ ശ്വാസതടസത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമ അനുഭവപ്പെട്ട പാലക്കാട് സ്വദേശിയെയും ആരോഗ്യ പ്രശ്നങ്ങളുള്ള പത്തനംതിട്ട സ്വദേശിയായ ഗര്‍ഭിണിയെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുവൈത്ത്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ബുധനാഴ്ച കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ടു സംഘങ്ങളില്‍ 347 പേരാണ് ഉണ്ടായിരുന്നത്.
Malappuram, Kerala, News, Kuwait, Hospital, 7 from Kuwait expats admitted to hospital

ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളിലുള്ളവര്‍, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ചികിത്സാവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്ക് മാറ്റി. മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് അയച്ചു. ഓരോ പ്രവാസിക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയതായി മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.



Keywords: Malappuram, Kerala, News, Kuwait, Hospital, 7 from Kuwait expats admitted to hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?