കൊവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകത്തിന് കാണിച്ച് കൊടുത്ത പിണറായി വിജയന് 75 വയസ്; ആഘോഷങ്ങളൊന്നുമില്ലാതെ സാധാരണ ദിവസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (https://ift.tt/3d1g3YH) കൊവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകത്തിന് കാണിച്ച് കൊടുത്ത പിണറായി വിജയന് 75 വയസ്. എന്നാല്‍ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ സാധാരണ ദിവസമെന്ന് മുഖ്യമന്ത്രി. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള്‍ ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

News, Kerala, Thiruvananthapuram, CM, Pinarayi vijayan, Birthday, 75th birthday of Pinarayi Vijayan

നാല് വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനമേല്‍ക്കുന്നതിന്റെ തലേന്നാള്‍ എകെജി സെന്ററില്‍ മധുരം വിളമ്പി പിണറായി വിജയന്‍ തന്റെ പിറന്നാളിനെ കുറിച്ച് പറയുമ്പോള്‍ പലരും അല്‍ഭുതപ്പെട്ടു. 15 വര്‍ഷത്തിലേറെ സംസ്ഥാനസെക്രട്ടറി പദത്തിലിരുന്ന കര്‍ക്കശക്കാരനായ പിണറായി വിജയന്റെ പുതിയൊരു മുഖമാണ് അന്ന് കണ്ടത്.

അതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കൊണ്ട് വന്ന ജന്മദിനങ്ങളൊക്കെ വാര്‍ത്തയായി. ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്കിടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജന്മദിനം. ലോകമാകെ മരണം പെയ്തിറങ്ങുന്ന കൊവിഡ് കാലത്ത് പിണറായി വിജയന്‍ എന്ന പേര് തന്നെ ഒരുകോരിത്തരിപ്പും പ്രചോദനവുമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും മറ്റും ചിലപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ച് പ്രത്യേകതയില്ലാതെ കടന്നുപോകുന്ന പിണറായിക്ക് കടന്നാക്രമണ സന്ദര്‍ഭത്തിലാണ് ശക്തവും വ്യക്തവുമായ ഭാഷയും പ്രയോഗങ്ങളും അകൃത്രിമമായി എത്തുക. കൃത്യമായ കലണ്ടറോടെയാണ് മുന്നോട്ടുപോകുന്നതെന്നതിനാല്‍ ചര്യകളിലൊന്നും മാറ്റിവെക്കേണ്ടതില്ല.

പുസ്തകവായനയ്ക്കും സിനിമാസ്വാദനത്തിനുമെല്ലാം അതിന്റേതായ സമയം. പ്രതിസന്ധി പരിഹാരത്തിനും വികസനത്തിനുമെല്ലാം സ്വന്തം നിലയ്ക്ക് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താനാവുന്നുവെന്നതും തീരുമാനിക്കുന്നതെന്തോ അത് നടപ്പാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും പ്രധാനമാണ്. തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതും മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, മരണവൈറസിന് മുന്നിലും അടിയുറച്ച് നിന്നതും ഇക്കാലയളവില്‍ പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം.
Keywords: News, Kerala, Thiruvananthapuram, CM, Pinarayi vijayan, Birthday, 75th birthday of Pinarayi Vijayan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?