കോവിഡിനെ തുരത്താന്‍ പുതിയ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ; 73 പേര്‍ക്ക് രോഗമുക്തി

ദുബൈ: (https://ift.tt/2WlwWWL) കോവിഡിനെ തുരത്താന്‍ സ്‌റ്റെം സെല്‍ ചികിത്സാ രീതി വികസിപ്പിച്ച് യു എ ഇ. ഇതിലൂടെ 73 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും യു എ ഇ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗികളുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍തിരിച്ച് രോഗിയുടെ ശ്വാസകോശത്തിലെത്തിച്ചാണ് ചികിത്സാ രീതി.

ഇതുവഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. യു എ ഇ ഈ ചികിത്സാ രീതിക്ക് പേറ്റന്റ് നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് രോഗമുക്തിയുണ്ടായതോടെ ഈ രീതി വിപുലീകരിക്കാനുള്ള നീക്കങ്ങള്‍ യു എ ഇ നടത്തുകയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ക്ക് കൂടി പ്രതീക്ഷ നല്‍കുന്നതാണ് ഈ പുതിയ ചികിത്സാ രീതിയെന്ന് യു എ ഇ വ്യക്തമാക്കുന്നു.


Keywords: Dubai, UAE, Gulf, News, COVID-19, Result, Treatment, Breakthrough COVID-19 treatment developed by UAE stem cell center with promising initial results


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?