ഉംപുന്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ മരണം 72 ആയി, ദുരിതബാധിത മേഖലകളില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും
കൊല്‍ക്കത്ത: (www.kvartha.com 22.05.2020) ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. മരണവും നാശനഷ്ടവും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ധനസഹായം പ്രഖ്യാപിച്ചു. ദുരിതമേഖലകളില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ഉംപുന്‍ ചുഴലിക്കാറ്റ് ദുരിതം വിതച്ച മേഖലകളില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ആകാശ സര്‍വെ നടത്തും.
തുടര്‍ന്ന് പ്രധാനമന്ത്രി നാശനഷ്ടങ്ങളും ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. കൊല്‍ക്കത്തയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. മരണ നിരക്കും നാശനഷ്ടങ്ങളും ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പലയിടങ്ങളിലും കനത്ത നാശനഷ്ടമാണുണ്ടായത്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മമതാ ബാനര്‍ജി അറിയിച്ചു.
Keywords: Kolkata, News, National, Prime Minister, Narendra Modi, Visit, Mamata Banerjee, Cyclone, Death, PM Modi to undertake aerial surveys of cyclone-hit Bengal

Powered by Info News For You

Comments
Post a Comment