വിമാനത്തിന് പിന്നാലെ ട്രെയിനിലും സംസ്ഥാനത്തേക്ക് യാത്രക്കാര്‍ എത്തുന്നു; ഡെല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും; 700 യാത്രക്കാര്‍ ഉണ്ടാകുമെന്ന് കണക്കു കൂട്ടല്‍
തിരുവനന്തപുരം: (www.kvartha.com 14.05.2020) വിമാനത്തിന് പിന്നാലെ ട്രെയിനിലും സംസ്ഥാനത്തേക്ക് യാത്രക്കാര്‍ എത്തുന്നു. ഡെല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ആദ്യ ട്രെയിനില്‍ 700 യാത്രക്കാര്‍ വരെ തമ്പാനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
Keywords: First train from Delhi will reach Thampanoor station tomorrow; passengers will have to undergo strict health check-up, Thiruvananthapuram, News, Trending, Train, Passengers, Ernakulam, Kozhikode, KSRTC, Kerala.
പുലര്‍ച്ചെ അഞ്ചരയോടെ ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. അതിനിടെ എസി കോച്ചില്‍ യാത്രക്കാരെ എത്തിക്കുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത് കൂടി കണക്കിലെടുത്ത് സ്റ്റേഷനില്‍ കര്‍ശന പരിശോധനയുണ്ടാകും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡെല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ് ഉള്ളത്.
സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിനഞ്ച് ടേബിളുകള്‍ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും.
സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകും. പാര്‍ക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവര്‍ മാത്രമേ വരാവൂ എന്നാണ് ഓര്‍ഡര്‍. ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
വീടുകളിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്‌നാടില്‍ നിന്നും ബസുകള്‍ അയക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ പുറപ്പെടുക.
സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിനഞ്ച് ടേബിളുകള്‍ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി സ്റ്റേഷനില്‍ നിന്നും യാത്രക്കാരെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റേത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും.
സ്റ്റേഷനില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകും. പാര്‍ക്കിംഗ് സ്ഥലത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. വീടുകളിലേക്ക് പോകുന്നവരെ കൊണ്ടുപോകാനായി ഡ്രൈവര്‍ മാത്രമേ വരാവൂ എന്നാണ് ഓര്‍ഡര്‍. ഓണ്‍ലൈനില്‍ അപേക്ഷിച്ച് ലഭിച്ച പാസില്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
വീടുകളിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തമിഴ്‌നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്‌നാടില്‍ നിന്നും ബസുകള്‍ അയക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുന്നതോടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ പുറപ്പെടുക.
Keywords: First train from Delhi will reach Thampanoor station tomorrow; passengers will have to undergo strict health check-up, Thiruvananthapuram, News, Trending, Train, Passengers, Ernakulam, Kozhikode, KSRTC, Kerala.
Powered by Info News For You

Comments
Post a Comment