ഗര്‍ഭനിരോധന ഉപാധികള്‍ ഇല്ല; ലോക്ക്ഡൗൺ കാലത്ത് 70 ലക്ഷത്തോളം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാകും
ജനീവ: (www.kvartha.com 04.05.2020) കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ വികസ്വര- അവികസിത രാജ്യങ്ങളില്‍ 70 ലക്ഷത്തില്‍പ്പരം സ്ത്രീകള്‍ തങ്ങളാഗ്രഹിക്കാതെ ഗര്‍ഭിണികളാവേണ്ടി വരുമെന്ന് യു എന്‍ പോപ്പുലേഷന്‍ ഫണ്ട്. വിതരണരംഗത്ത് തടസം കാരണം ഗര്‍ഭനിരോധനോപാധികൾ ലഭ്യമാവാത്തതാണ് വിനയായതെന്ന് പോപ്പുലേഷന്‍ ഫണ്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നതാലിയ കനേം പറഞ്ഞു.
കോറോണാനന്തരം ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന ദുരന്തമായിരിക്കും ഇത്. തങ്ങളുടെ കുടുംബം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകള്‍ക്ക് ഇതുകാരണം സാധിക്കാതെ വരുന്നു. വികസ്വര- അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരാണ്. കൊറോണ കാലത്ത് ഇവയുടെ ലഭ്യത കുറയുകയാണ്. അതിനാല്‍ 70 ലക്ഷത്തോളെ പേരോളം ഗര്‍ഭിണികള്‍ ആവും. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനങ്ങള്‍ കുതിച്ചുയരുമെന്നും പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
Summary: LockDown crisis will see 7 million unplanned pregnancies, UN study reveals

Powered by Info News For You

Comments
Post a Comment