അഞ്ചാമത്തേയും അവസാനത്തേയും പ്രഖ്യാപനങ്ങള്‍ പ്രധാനമായും 7 മേഖലകളില്‍; തൊഴിലുറപ്പ് പദ്ധതിയിലേക്ക് 40,000 കോടി രൂപ അധികമായി ലഭ്യമാക്കും; 8.19 കോടി കര്‍ഷകരിലേക്ക് 2000 രൂപ വീതം എത്തിച്ചു, ആകെ ചെലവിട്ടത് 16,394 കോടി രൂപ
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2020) കോവിഡ് പ്രതിസന്ധിയില്‍ നിന്നു രാജ്യത്തെ കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിച്ചു.
ഞായറാഴ്ചത്തെ പ്രഖ്യാപനങ്ങള്‍ താഴെപ്പറയുന്ന ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ്:
1) തൊഴിലുറപ്പ് പദ്ധതി
2) ഗ്രാമീണനഗര മേഖലകളുടെ ആരോഗ്യം, വിദ്യാഭ്യാസം
3) കമ്പനീസ് ആക്ട് ലളിതമാക്കല്‍
4) കോവിഡ് കാലത്തെ ബിസിനസ്
5) സംരംഭങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കല്‍
6) പൊതുമേഖല സ്ഥാപനങ്ങള്‍
7) സംസ്ഥാനങ്ങള്‍ക്കുള്ള പ്രഖ്യാപനം
* തൊഴിലുറപ്പ് പദ്ധതിയിലേക്ക് അധികമായി 40,000 കോടി രൂപ അധികമായി ലഭ്യമാക്കും.
* ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും പരിരക്ഷ ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ ആഹ്വാന പ്രകാരമാണ് തുടര്‍ പദ്ധതികളെല്ലാം.
* 8.19 കോടി കര്‍ഷകരിലേക്ക് 2000 രൂപ വീതം എത്തിച്ചു, ആകെ ചെലവിട്ടത് 16,394 കോടി രൂപ
* നാഷനല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ 1405 കോടിയും രണ്ടാം ഘട്ടത്തില്‍ 1402 കോടിയും ലഭ്യമാക്കി. 3000 കോടി രൂപ ആകെ ലഭ്യമാക്കുകയാണു ലക്ഷ്യം.
* ലോക്ഡൗണ്‍ ആരംഭ സമയത്ത് ജനങ്ങളുടെ ജീവനാണു പ്രഥമ പ്രാധാന്യം നല്‍കിയത്. അതിനാലാണ് അവശ്യവസ്തുക്കള്‍ കൃത്യമായി എത്തിക്കാന്‍ ശ്രമിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് തിരികെ പോകുന്നവര്‍ക്ക് ട്രെയിനില്‍ ഉള്‍പ്പെടെ ഭക്ഷണം ഉറപ്പാക്കി. സഹായം ലഭ്യമാക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് ഇനി.
* പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലൂടെ 20 കോടി പേര്‍ക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നല്‍കിയത് 10,025 കോടി രൂപ
* ലോക്ഡൗണിനു പിന്നാലെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എത്തിച്ചതില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ്‌സിഐ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
നാലാംദിനത്തില്‍ ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ഊര്‍ജിത സ്വകാര്യവല്‍ക്കരണത്തിനായിരുന്നു കേന്ദ്ര തീരുമാനം. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവല്‍ക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്.
Keywords: Sitharaman to announce fifth and final tranche of economic package, New Delhi, News, Prime Minister, Narendra Modi, Declaration, Education, Health, Farmers, National, Business, Finance.

പ്രതീക്ഷിക്കുന്ന വരുമാനവും മുതല്‍മുടക്കും ചേര്‍ത്താല്‍ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികള്‍. കാര്‍ഷികോല്‍പന്ന വിപണിയില്‍ ഉദാരവല്‍ക്കരണത്തിന് അവശ്യസാധന നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവസത്തെ കേന്ദ്ര തീരുമാനം.
Keywords: Sitharaman to announce fifth and final tranche of economic package, New Delhi, News, Prime Minister, Narendra Modi, Declaration, Education, Health, Farmers, National, Business, Finance.
Powered by Info News For You

Comments
Post a Comment