60-ാം പിറന്നാളിന്റെ നിറവില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍
കൊച്ചി: (www.kvartha.com 21.05.2020) മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് വ്യാഴാഴ്ച അറുപതാം ജന്മദിനം. മലയാളത്തിന്റെ പകരംവയ്ക്കാനില്ലാത്ത താരരാജാവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും.
നാലുപതിറ്റാണ്ടിലേറെയായി അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അദ്ദേഹം നേടിയെടുത്തതാണ് മലയാളത്തിന്റെ തനിമയേറിയ സ്‌നേഹം. മലയാളിയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് അദ്ദേഹം.
പ്രേക്ഷകരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചും കണ്ണു നിറയിപ്പിച്ചും എത്രയെത്ര നല്ല സിനിമകള്‍. വില്ലനായി അവതരിച്ച് മലയാള സിനിമയില്‍ തുടക്കം കുറിച്ചു. പിന്നീട് അങ്ങോട്ട് മലയാളികള്‍ക്ക് മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ അദ്ദേഹം ജീവന്‍ നല്‍കി.
പ്രായഭേദമന്യേ പ്രിയപ്പെട്ടവര്‍ അദ്ദേഹത്തെ 'ലാലേട്ടന്‍' എന്ന് സംബോധന ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. മലയാളത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ നടന വിസ്മയമായി മാറുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ ആറാംതമ്പുരാന് അറുപതാം ജന്മദിനാശംസകള്‍ നേരുന്നു.
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Mohanlal, Birthday, Happy 60th Birthday Mohanlal

Powered by Info News For You

Comments
Post a Comment