ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 5 മലയാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: (www.kvartha.com 22.05.2020) ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശിവാജി നഗറില്‍ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരിച്ചയാളുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധ. മെയ് 17നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കായംകുളം സ്വദേശി മരിച്ചത്.

ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. സംസ്‌കാര ചടങ്ങില്‍ ഇരുപതോളം പേരാണ് പങ്കെടുത്തത്. തൃശൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

 Hyderabad, News, National, COVID19, Trending, test, Patient, Funeral, Death, Treatment, Malayalees, 5 malayalees test positive for covid 19 after attending funeral

Keywords: Hyderabad, News, National, COVID19, Trending, test, Patient, Funeral, Death, Treatment, Malayalees, 5 malayalees test positive for covid 19 after attending funeral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?