മിഷന്‍ സാഗറിന്റെ ഭാഗമായി മാലദ്വീപിന് ഇന്ത്യയുടെ സഹായം; 580 ടണ്‍ ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു

മാലെ: (www.kvartha.com 13.05.2020) മിഷന്‍ സാഗറിന്റെ ഭാഗമായി നാവികസേനാ കപ്പലായ ഐഎന്‍എസ് കേസരിയില്‍ 580 ടണ്‍ ഭക്ഷണ സാമഗ്രികള്‍ മാലിദ്വീപില്‍ എത്തിച്ച് ഇന്ത്യയുടെ സഹായം. സൗഹൃദ രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് ഇന്ത്യന്‍ സഹായത്തിന് നന്ദി പറഞ്ഞു. കപ്പലിനെ സ്വീകരിക്കാന്‍ അബ്ദുല്ല ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹ്മദ് ദീദി, മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സഞ്ജയ് സുധീര്‍ എന്നിവര്‍ എത്തിയിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഓപറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളായാണ് തിരിച്ചെത്തിച്ചത്.

News, World, Ship, Food, Central Government, help, Male, INS Kesari, Male port, Enter, INS Kesari Carrying 580 Tons of Food Provision Enters Male Port

Keywords: News, World, Ship, Food, Central Government, help, Male, INS Kesari, Male port, Enter, INS Kesari Carrying 580 Tons of Food Provision Enters Male Port 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?