അസമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 57 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു, സാഹചര്യം ഗുരുതരമെന്ന് സംസ്ഥാന സര്‍ക്കാര്‍
ദിസ്പൂര്‍: (www.kvartha.com 28.05.2020) അസമിലെ നിലവിലെ സാഹചര്യം ഗുരുതരമെന്ന് സര്‍ക്കാര്‍. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 57 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നത്. സംസ്ഥാനത്തെ ഗോല്‍പാര ജില്ലയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
പേമാരിയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങള്‍ക്ക് ശേഷം അസം വീണ്ടും വെള്ളപ്പൊക്കം എത്തിത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചത്. നാലു ജില്ലകളിലെ സാഹചര്യം ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഈ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വേണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ എന്നതിനാല്‍ അത്തരമൊരു ബുദ്ധിമുട്ട് കൂടി സംസ്ഥാനം നേരിടുന്നുണ്ട്.
Keywords: News, National, Flood, Death, Rain, Government, River, Assam flood situation worsens, 1 dead, nearly 3 lakh affected in 11 districts

Powered by Info News For You

Comments
Post a Comment