റെക്കോഡ് ഭേദിച്ച് കുതിച്ച സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു; പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി
മുംബൈ: (https://ift.tt/2XnAGb9) കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോഡ് ഭേദിച്ച് കുതിച്ച് കൊണ്ടിരുന്ന സ്വര്‍ണവില ചൊവാഴ്ച കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില. 35,040 രൂപയായിരുന്ന തിങ്കളാഴ്ചയിലെ പവന്റെ വില.
ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാം സ്വര്‍ണത്തിന് 46,853 രൂപയായാണ് കുറഞ്ഞത്. 47,980 രൂപയില്‍നിന്നാണ് ഈ ഇടിവുണ്ടായത്.
എന്നാല്‍, ആഗോള വിപണിയില്‍ സ്വര്‍വില കൂടുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,735.04 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കൊവിഡ്-19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആഗോള സമ്പദ്ഘടനകള്‍ കടുത്ത മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതാണ് സ്വര്‍ണവില കൂടുന്നതിന്റെ പ്രധാനകാരണം. കേരളത്തില്‍ രണ്ടുമാസത്തോളമായി സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത സാഹചര്യമാണ്.

Keywords: News, National, India, Gold, Economic Crisis, Business, Price, COVID19, Gold Prices Fell Down
Powered by Info News For You

Comments
Post a Comment