ടെഹ്റാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്
ടെഹ്റാന്‍: (https://ift.tt/2YKnMpV) ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ പുലര്‍ച്ചെ ശക്തമായ ഭൂചലനം. ടെഹ്റാന്റെ കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ ഇക്കാര്യം സ്ഥീരികരിച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: News, international, Iran, Earth Quake, Death, Report, Gulf, Earthquake in Iran kills one sparks panic in capital TehranPowered by Info News For You

Comments
Post a Comment