കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആറു ജീവനക്കാരെയും 4 ഗര്‍ഭിണികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: (www.kvartha.com 20.05.2020) കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടക സ്വദേശിനി ആയ ഇവര്‍ ഈ മാസം അഞ്ചിന് നാട്ടിലേക്ക് പോയിരുന്നു. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ നടന്ന പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ ആറു ജീവനക്കാരെയും നാലു ഗര്‍ഭിണികളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെത്തിയ മറ്റുള്ളവരുടേയും ഇവര്‍ ബന്ധപ്പെട്ടവരുടേയും വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
Keywords: Doctor In Private Clinick at Engapuzha Confirmed Covid19, Kozhikode, News, Health & Fitness, Health, Hospital, Treatment, Doctor, Pregnant Woman, Patient, Kerala.

Powered by Info News For You

Comments
Post a Comment