നാലാമത്തെ കുട്ടിയും പെണ്ണ്; 4 ദിവസം പ്രായമുള്ള നവജാത ശിശുവിനെ എരിക്കിന്‍ പാലുകൊടുത്ത് കൊന്ന കേസില്‍ അച്ഛനും അമ്മൂമയും അറസ്റ്റില്‍
മധുര: (www.kvartha.com 18.05.2020) നാലാമത്തെ കുട്ടിയും പെണ്ണായതിനെ തുടര്‍ന്ന് നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരിക്കിന്‍പാല്‍ കൊടുത്ത് കൊന്ന കേസില്‍ അച്ഛനും അമ്മൂമയും അറസ്റ്റില്‍. മധുര ഷോളവനത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. നാലാമതും പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് കുടുംബത്ത് സന്തോഷം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുഞ്ഞിന്റെ പിതാവ് തവമണി(33)യും അമ്മൂമ്മ പാണ്ഡ്യമ്മാളും(57) ചേര്‍ന്ന് കുഞ്ഞിനെ എരിക്കിന്‍ പാല്‍ കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വൈഗൈ പുഴയുടെ തീരത്ത് കുഴിച്ചിട്ടു. സംഭവ സമയത്ത് കുഞ്ഞിന്റെ അമ്മ ചൈത്ര ഉണ്ടായിരുന്നില്ല.
ശനിയാഴ്ചയാണ് മധുര പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയതെന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് പിതാവിനേയും അമ്മൂമ്മയേയും കൊലപാതക കുറ്റം ചുമത്തി ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
മധുരയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെണ്‍ശിശുഹത്യയാണിത്. കഴിഞ്ഞ മാര്‍ച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തി കുഴിച്ചിട്ടിരുന്നു. മധുര പുല്ലനേരി ഗ്രാമത്തിലായിരുന്നു സംഭവം.
Keywords: Female infanticide: 4-day-old infant killed by father and grandmother in Madurai, Local-News, News, Killed, Crime, Criminal Case, Police, Child, Arrested, National.

ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തില്‍ സംസാരവിഷയമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകന്‍ -സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Keywords: Female infanticide: 4-day-old infant killed by father and grandmother in Madurai, Local-News, News, Killed, Crime, Criminal Case, Police, Child, Arrested, National.
Powered by Info News For You

Comments
Post a Comment