കോവിഡ് പ്രതിസന്ധിക്ക് അയവില്ല; ഗള്‍ഫില്‍ നിന്നെത്തിയ ആറു പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍; റണ്‍വേയില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക്; ഞായറാഴ്ച എത്തുന്നത് 4 വിമാനങ്ങള്‍

കൊച്ചി / കോഴിക്കോട്: (www.kvartha.com 17.05.2020) കോവിഡ് പ്രതിസന്ധിക്ക് അയവില്ല. വന്ദേഭാരത് മിഷന്‍ രണ്ടാംഘട്ടത്തില്‍ അബൂദബിയില്‍ നിന്നും കരിപ്പൂരിലെത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. ആദ്യവിമാനം രണ്ടേകാലോടെയാണ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് മൂന്ന് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബൂദബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി.

മറ്റ് വിമാനയാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാതെയാണ് റണ്‍വേയില്‍ നിന്നു തന്നെ 108 ആംബുലന്‍സില്‍ ഇവരെ കൊണ്ടു പോയത്. വൃക്കരോഗ ചികിത്സ തേടുന്ന മലപ്പുറം സ്വദേശിയെയും മറ്റ് രോഗങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെയും മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

4 persons who reached Karipur from Abu Dhabi show COVID-19 symptoms; taken to hospitals directly, Kochi, Kozhikode, Airport, Passengers, Flight, hospital, Treatment, Health, Health & Fitness, Kerala

83 പേരെയാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം-31, ആലപ്പുഴ -1, കണ്ണൂര്‍ 5 എന്നിങ്ങനെ പോകുന്നു മറ്റു ജില്ലകളിലെ കണക്കുകള്‍. 88 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതിനിടെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഞായറാഴ്ച നാലു വിമാനങ്ങളെത്തും. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് 5.40ന് നെടുമ്പാശ്ശേരിയിലെത്തും. മസ്‌ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം. വൈകിട്ട് 6.35ന് ആണ് വിമാനമെത്തുന്നത്. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി 8.40നും ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി 8.55നും എത്തും.

നാലു വിമാനങ്ങളിലുമായി 708 യാത്രക്കാരാണു വരുന്നത്. ദുബൈയിലും അബൂദബിയിലും തെര്‍മല്‍ സ്‌കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നല്‍കുന്നത്. മസ്‌ക്കറ്റില്‍ തെര്‍മല്‍ സ്‌കാനിങ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്തവര്‍ക്കു ടിക്കറ്റ് നല്‍കിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം ദുബൈയില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 6.20ന് കൊച്ചിയില്‍ എത്തി. 75 ഗര്‍ഭിണികളും മെഡിക്കല്‍ എമര്‍ജന്‍സിയിലെത്തിയ 35 പേരും ഉള്‍പ്പെടെ 181 യാത്രക്കാരുണ്ടായിരുന്നു.

Keywords: 4 persons who reached Karipur from Abu Dhabi show COVID-19 symptoms; taken to hospitals directly, Kochi, Kozhikode, Airport, Passengers, Flight, hospital, Treatment, Health, Health & Fitness, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?