കോഴിക്കടകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന; 44 കടകളില്‍ അമിത വില ഈടാക്കുന്നതായി കണ്ടെത്തി, നടപടി സ്വീകരിക്കും

കാസര്‍കോട്: (https://ift.tt/3entGSc) ജില്ലാ സപ്ലൈ ഓഫീസറുടേയും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളറുടേയും റവന്യു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയിലെ വിവിധ കോഴികടകളില്‍ പരിശോധന നടത്തി. അമിത വില ഈടാക്കുന്നതായി കണ്ടെത്തിതിനെ തുടര്‍ന്ന് ഈ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. 44 കടകളിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്.

ഈ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കാനും ചുരുങ്ങിയത് 5000 രൂപ പിഴ ഈടാക്കാനുമാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ ഡി എം എന്‍ ദേവീദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍ ലീഗല്‍ മെട്രോളജി ഡപ്യൂട്ടി കണ്‍ട്രോളര്‍ പി.ശ്രീനിവാസ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kasaragod, Kerala, News, District, Special-squad, Chicken, Shop, District Collector, Legal metrology raid in Chicken shops


Keywords: Kasaragod, Kerala, News, District, Special-squad, Chicken, Shop, District Collector, Legal metrology raid in Chicken shops


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?