ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകം: കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും മറികടന്ന് വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു; നിരത്തിലിറങ്ങിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടല്‍, അമേരിക്കയിലെ 40 നഗരങ്ങളില്‍ കര്‍ഫ്യു
വാഷിംഗ്ടണ്‍: (https://ift.tt/36RXCDI) ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം കത്തി പടരുന്നു. പ്രക്ഷോഭം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. കൊവിഡ് ഭീഷണിയും നിയന്ത്രണങ്ങളും മറികടന്ന് അമ്പതോളം നഗരങ്ങളിലാണ് പ്രതിഷേ റാലികളും മറ്റും നടന്നത്. കലാപം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി 1400 പ്രതിഷേധക്കാരെ വിവിധ നഗരങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു.
ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചല്‍സിലും ഷിക്കാഗോ, അറ്റ്ലാന്റ, ലൂയിസ് വില്ലെ, സാന്‍ഫ്രാന്‍സിസ്‌കോ, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിനെസോട്ടയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡ് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കള്ളനോട്ട് കൈവശം വച്ചിരിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍ കാര്‍ തടഞ്ഞ് ഫ്ലോയിഡിനെ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് തുടക്കം. പൊലീസ് കൈവിലങ്ങിടാന്‍ ഫ്ലോയിഡിനെ നിലത്തു ചവിട്ടിവീഴ്ത്തി കഴുത്തില്‍ കൈക്കുഴകൊണ്ട് ഇടിച്ചതാണ് മരണകാരണമായി പറയുന്നത്. പൊലീസ് നടപടിയുടെ വീഡിയോ ദൃശ്യം വൈറലായതോടെയാണ് കറുത്തവര്‍ഗ്ഗക്കാര്‍ വ്യാപകമായ പ്രതിഷേധം ആരംഭിച്ചത്.
ഇതിനിടെ മിനെസോട്ട മേയറെ അപലപിച്ചു രംഗത്തുവന്ന ട്രംപ് അക്രമികളെ ശക്തമായി നേരിടാന്‍ നായകളെവരെ ഉപയോഗിക്കുമെന്നു നടത്തിയ പരാമര്‍ശവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Keywords: News, World, America, Washington, Africa, Killed, Police, Protesters, Racism, Social Media, Discrimination, George Floyd Deathജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചല്‍സിലും ഷിക്കാഗോ, അറ്റ്ലാന്റ, ലൂയിസ് വില്ലെ, സാന്‍ഫ്രാന്‍സിസ്‌കോ, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിനെസോട്ടയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡ് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കള്ളനോട്ട് കൈവശം വച്ചിരിക്കുന്നുവെന്ന സംശയത്തിന്റെ പേരില്‍ കാര്‍ തടഞ്ഞ് ഫ്ലോയിഡിനെ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് തുടക്കം. പൊലീസ് കൈവിലങ്ങിടാന്‍ ഫ്ലോയിഡിനെ നിലത്തു ചവിട്ടിവീഴ്ത്തി കഴുത്തില്‍ കൈക്കുഴകൊണ്ട് ഇടിച്ചതാണ് മരണകാരണമായി പറയുന്നത്. പൊലീസ് നടപടിയുടെ വീഡിയോ ദൃശ്യം വൈറലായതോടെയാണ് കറുത്തവര്‍ഗ്ഗക്കാര്‍ വ്യാപകമായ പ്രതിഷേധം ആരംഭിച്ചത്.
ഇതിനിടെ മിനെസോട്ട മേയറെ അപലപിച്ചു രംഗത്തുവന്ന ട്രംപ് അക്രമികളെ ശക്തമായി നേരിടാന്‍ നായകളെവരെ ഉപയോഗിക്കുമെന്നു നടത്തിയ പരാമര്‍ശവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment