മംഗളൂരുവില്‍ മദ്യവില്‍പനാ നിരോധനം നീക്കിയതോടെ അതിര്‍ത്തി വഴി കേരളത്തിലേക്ക് മദ്യമൊഴുകുന്നു; 40 രൂപ വിലയുള്ള പാക്കറ്റിന് ജില്ലയില്‍ വില്‍പന നടത്തുന്നത് 250 രൂപയ്ക്ക്
മഞ്ചേശ്വരം: (https://ift.tt/3bj46vU) മംഗളൂരുവില്‍ മദ്യവില്‍പനാ നിരോധനം നീക്കിയതോടെ അതിര്‍ത്തി വഴി കേരളത്തിലേക്ക് മദ്യമൊഴുകുന്നു. 40 രൂപ വിലയുള്ള പാക്കറ്റിന് ജില്ലയില്‍ 250 രൂപയ്ക്കും അതിനു മുകളിലുമാണ് വില്‍പന നടത്തുന്നത്. കുപ്പി ഒഴിവാക്കി ടെട്രാ പാക്കുകളിലാണ് ഇപ്പോള്‍ മദ്യക്കടത്ത് വ്യാപകമായിരിക്കുന്നത്. നല്ല ലാഭം കൊയ്യാമെന്നുള്ളതിനാല്‍ പലരും ഇത് തൊഴിലായി തന്നെ ഏറ്റെടുത്തിട്ടുണ്ട്.
48 ടെട്രാ പാക്കുകള്‍ അടങ്ങിയ ഒരുപെട്ടി വാങ്ങുന്നവര്‍ക്ക് വില കുറച്ചുകൊടുത്തുള്ള വില്‍പനയും തകൃതിയാണ്. കേരള അതിര്‍ത്തിയിലെ മദ്യവില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം റെക്കോഡ് വില്‍പ്പനയാണ് നടന്നത്. അതിര്‍ത്തികളില്‍ എക്‌സൈസും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് മദ്യം ജില്ലയിലെത്തുന്നതായാണ് വിവരം. മദ്യമെത്തിയതോടെ വാറ്റ് കുറഞ്ഞതായും സൂചനയുണ്ട്. വാറ്റുചാരായം വില്‍പന നടത്തുന്നുണ്ടായിരുന്നവര്‍ ഇപ്പോള്‍ കര്‍ണാടക മദ്യം വില്‍ക്കുന്നവരാണ് മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടിയിരുന്നു. ഉളിയത്തടുക്ക ഐ എ ഡി യ്ക്ക് സമീപം കുറ്റിക്കാട്ടില്‍ ഹാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ച 90 മില്ലിയുടെ 528 പാക്കറ്റ് മദ്യശേഖരമാണ് പിടികൂടിയത്. കഴിഞ്ഞദിവസം കാസര്‍കോട്ടുനിന്ന് മൂന്ന് പെട്ടി മദ്യം പോലീസും പിടിച്ചെടുത്തിരുന്നു. മദ്യക്കടത്ത് തടയാനായി എക്‌സൈസും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Manjeshwaram, Kerala, News, Liquor, Karnataka, Liquor smuggling from Karnataka to Kerala increased
Powered by Info News For You

Comments
Post a Comment