'ഇത് നിങ്ങളുടെ അവസാന ജോലി ദിവസം'; മൂന്നു മിനിട്ടു മാത്രം നീണ്ടു നിന്ന വീഡിയോ കോണ്‍ഫറന്‍സിങിലൂടെ യൂബര്‍ പിരിച്ചുവിട്ടത് 3500 ജീവനക്കാരെ, നടപടിക്കെതിരെ കടുത്ത പ്രതിഷേധം


ലണ്ടന്‍: (www.kvartha.com 15.05.2020) മൂന്നു മിനിട്ടു മാത്രം നീണ്ടു നിന്ന വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ പ്രമുഖ കമ്പനിയായ യൂബര്‍ 3500 ജീവനക്കാരെ പിരിച്ചുവിട്ടു. കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തിലെ 3,500 തൊഴിലാളികളെ പിരിച്ചുവിടുകയാണ്, ഇത് നിങ്ങളുടെ യൂബറിലെ അവസാന ജോലി ദിവസം ആണ് എന്നതായിരുന്നു വെറും മൂന്ന് മിനിട്ട് നീണ്ടുനിന്ന യൂബര്‍ കസ്റ്റമര്‍ സര്‍വീസ് മേധാവി റൂഫീന്‍ ഷെവലെയുടെ സൂം വീഡിയോ കോണ്‍ഫറന്‍സിന്റെ ചുരുക്കം. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കടുത്ത നടപടിക്ക് കാരണമെന്ന് കമ്പനി അറിയിച്ചത്.

തങ്ങളുടെ ബിസിനസ് പകുതിയായി കുറഞ്ഞതോടെയാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നത് എന്നാണ് യൂബര്‍ പറയുന്നത്. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടല്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ ദിവസം ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജോലിക്കാരോട് യൂബര്‍ ആവശ്യപ്പെട്ടത്. യൂബര്‍ കസ്റ്റമര്‍ സര്‍വീസ് മേധാവി റൂഫീന്‍ ഷെവലെയാണ് ഈ വീഡിയോ കോണ്‍ഫറന്‍സ് ഹോസ്റ്റ് ചെയ്തത്.2020ലെ ആദ്യപാദത്തില്‍ 2.9 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നഷ്ടം യൂബറിന് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

London, News, World, Worker, Technology, Uber, Employees, Video Conference, 'Today will be your last working day': Uber lays off 3700 employees through Zoom

Keywords: London, News, World, Worker, Technology, Uber, Employees, Video Conference, 'Today will be your last working day': Uber lays off 3700 employees through Zoom


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?