ജോലി നഷ്ടപ്പെട്ടതോടെ താമസ സ്ഥലത്തുനിന്നും വീട്ടിലെത്താന്‍ 350 കിലോ മീറ്റര്‍ സൈക്കിള്‍ യാത്ര; മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോയ അതിഥി തൊഴിലാളി പാതിവഴിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: (https://ift.tt/35uxDkT) ഉത്തര്‍പ്രദേശിലുള്ള വീട്ടിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് സൈക്കിള്‍ ചവിട്ടിപ്പോയ അതിഥി തൊഴിലാളി പകുതി വഴിയില്‍വെച്ച് മരിച്ചു. മധ്യപ്രദേശിലെ ബര്‍വാനിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരമാണ് ബര്‍വാനിയിലേക്കുള്ളത്. 50 വയസ്സിലേറെ പ്രായമുള്ള തബറാക്ക് അന്‍സാരിയെന്നയാളാണ് മരിച്ചത്.

മറ്റ് പത്ത് പേര്‍ക്കൊപ്പമാണ് തബറാക്ക് അന്‍സാരി മഹാരാഷ്ട്രയിലെ ഭിവാന്ദിയില്‍ നിന്ന് സൈക്കിള്‍ യാത്ര ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ ബര്‍വാനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സമാനസാഹചര്യത്തിലുള്ള മൂന്നാമത്തെ മരണമാണ് ഇത്. ബിവാന്തിയിലെ പവര്‍ലൂം യൂണിറ്റില്‍ നിന്ന് എല്ലാവര്‍ക്കും ജോലി നഷ്ടപ്പെട്ടെന്നും വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നുമാണ് അതിഥി തൊഴിലാളികളിലൊരാളായ രമേഷ് കുമാര്‍ ഗോണ്ട് പറയുന്നത്.

News, National, India, Bopal, Maharashtra, Uttar Pradesh, House, Travel, Death, Migrant Worker Dies Mid-Way After 350-km Bicycle Ride To Home From Maharashtra

''ഭിവാന്തിയിലെ പവര്‍ ലൂം യൂണിറ്റില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ എല്ലാവരുടെയും ജോലി നഷ്ടമായി. പണമില്ല. ഭക്ഷണമില്ല. അതോടെ ഞങ്ങളെല്ലാം നാട്ടിലേക്ക് സൈക്കിളില്‍ മടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ 350 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും തബറാക്കിന് അസ്വസ്ഥത തുടങ്ങി. സൈക്കിളില്‍ നിന്ന് റോഡില്‍ വീണു'' - രമേഷ് കുമാര്‍ പറഞ്ഞു.

തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതുമൂലമുണ്ടായ ക്ഷീണവും തളര്‍ച്ചയും ചൂടുമൂലമുണ്ടായ നിര്‍ജ്ജലീകരണവുമാവാം മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്രയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News, National, India, Bopal, Maharashtra, Uttar Pradesh, House, Travel, Death, Migrant Worker Dies Mid-Way After 350-km Bicycle Ride To Home From Maharashtra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?