എക്കാലത്തെയും റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില; പവന് 34,400 രൂപ; ഗ്രാമിന് 4,300 രൂപ

കൊച്ചി: (www.kvartha.com 15.05.2020) എക്കാലത്തെയും റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില മുന്നോട്ട്. പവന് 34,400 രൂപയായി. ഗ്രാമിന് 4,300 രൂപയും. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിന് 33,400 രൂപയായിരുന്നു സ്വര്‍ണത്തിന്. 15 ദിവസംകൊണ്ട് വര്‍ധിച്ചത് 1000 രൂപ.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.

Gold price increased at Rs 34,400, Kochi, News, Business, Gold Price, Increased, Trending, Kerala

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയുടെ കുതിപ്പിനിടയാക്കിയത്. യുഎസിനും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദങ്ങളും സ്വര്‍ണത്തിന് ഡിമാന്റുകൂട്ടി.

ലോക്ക്ഡൗണ്‍മൂലം കേരളത്തില്‍ എല്ലായിടത്തും ജുവലറികള്‍ തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ജനങ്ങള്‍ക്ക് ഇടപാട് നടത്തുന്നതിന് സൗകര്യമില്ല.

Keywords: Gold price increased  at Rs 34,400, Kochi, News, Business, Gold Price, Increased, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?