കാന്‍സറിന് ചികിത്സതേടുന്നതിനിടെ കോവിഡും ബാധിച്ചു; 31കാരനായ പട്ടാളക്കാരന്‍ ജീവനൊടുക്കിയ നിലയില്‍

ന്യൂഡെല്‍ഹി: (www.kvartha.com 13.05.2020) കാന്‍സറിന് ചികിത്സതേടുന്നതിനിടെ കോവിഡും ബാധിച്ചു. മനപ്രയാസം മൂലം 31കാരനായ പട്ടാളക്കാരന്‍ ജീവനൊടുക്കിയ നിലയില്‍. വെസ്റ്റ് ഡെല്‍ഹി നരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

'ശ്വാസകോശ അര്‍ബുദം ബാധിച്ച ജവാന്‍ ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് അഞ്ചിന് അദ്ദേഹത്തെ നരൈനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു' എന്ന് ഡെല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറയുന്നു.

Army man who tested positive for Covid-19 commits suicide at Base Hospital, New Delhi, News, Suicide, Hospital, Treatment, Health, Health & Fitness, Military, National, Dead Body

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുണിക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ കണ്ടവരുണ്ട്. പിന്നീട് നാല് മണിക്കാണ് പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അസുഖംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലാണ് താമസം.

കുടുംബത്തെ മരണ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പട്ടാള വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Army man who tested positive for Covid-19 commits suicide at Base Hospital, New Delhi, News, Suicide, Hospital, Treatment, Health, Health & Fitness, Military, National, Dead Body.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?