സംസ്ഥാനത്തെ 301 മദ്യശാലകളും ഒന്നിച്ച് തുറക്കും; നടപടി ക്രമങ്ങള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും; ക്ലബ്ബുകള്‍ തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: (www.kvartha.com 14.05.2020) സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ എന്ന് തുറക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. മദ്യശാലകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ തീയതി പ്രഖ്യാപിക്കും. കഴിയുന്നത്ര വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 301 മദ്യശാലകളും ഒന്നിച്ച് തുറക്കും. എന്നാല്‍ ക്ലബ്ബുകള്‍ തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്യശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കു പരിഗണിച്ച് ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കും. മദ്യത്തിനുള്ള ബുക്കിങ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. ഔട്ട്‌ലറ്റ് വഴി മദ്യം നല്‍കും. പണം അടയ്‌ക്കേണ്ടത് ഔട്ട്‌ലറ്റിലാണ്. മദ്യശാലകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ ആലോചിക്കുന്നു.

Excise minister TP Ramakrishnan about opening liquor shops, Thiruvananthapuram, News, Business, Minister, Liquor, Governor, Cancelled, Kerala

മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കോവിഡ് മഹാമാരിയിലൂടെ സര്‍ക്കാരിന്റെ വരുമാനം സ്തംഭിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രതിസന്ധി മറികടക്കാന്‍ ബീയറിന്റെയും വൈനിന്റെയും നികുതി 10 ശതമാനവും മറ്റു മദ്യങ്ങള്‍ക്കു വില്‍പ്പന നികുതി 35 ശതമാനവും വര്‍ധിപ്പിച്ചു. ഇതിനായി ഗവര്‍ണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്. പ്രളയസമയത്തും മദ്യവില വര്‍ധിപ്പിച്ചിരുന്നു. അന്ന് എക്‌സൈസ് നികുതിയില്‍ എട്ടു മുതല്‍ 15 ശതമാനം വരെയാണ് വര്‍ധന വരുത്തിയത്. 100 ദിവസത്തെ വരുമാനം ഇതിലൂടെ കിട്ടി. പിന്നീട് റദ്ദു ചെയ്തു.

എന്നാല്‍ ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ല. ബാറിലെ പ്രത്യേക കൗണ്ടര്‍ തുറന്ന് അവിടെ മദ്യം പാഴ്‌സല്‍ നല്‍കും. ബിവറേജസ് നിരക്കിലായിരിക്കണം മദ്യം വില്‍ക്കേണ്ടത്. അതിനു നിയമഭേദഗതി തയാറായി വരുന്നു. മദ്യം വാങ്ങാന്‍ ആപ്പ് സൗകര്യം ഉണ്ടാകും. ഐടി മിഷനും സ്റ്റാര്‍ട്ട് അപ് മിഷനും ചേര്‍ന്നാണ് ആപ് തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords:  Excise minister TP Ramakrishnan about opening liquor shops, Thiruvananthapuram, News, Business, Minister, Liquor, Governor, Cancelled, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?