രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയത് സംഗീത പാര്‍ട്ടിയും ചായ പാര്‍ട്ടിയും നടത്തി ആഘോഷിച്ച് മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി; 2പേര്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 21.05.2020) രാജ്യത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയത് സംഗീത പാര്‍ട്ടി നടത്തി ആഘോഷിച്ച് മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി. ഘട്‌കോപാര്‍ ഈസ്റ്റിലെ കുക്രേജ പാലസ് ഹൗസിംഗ് സൊസൈറ്റിയാണ് 30ഓളം ആളുകളെ ഉള്‍ക്കൊള്ളിച്ച് ചായ പാര്‍ട്ടി നടത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചായ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഗീത പാര്‍ട്ടി നടത്തി ആളുകളെ ക്ഷണിച്ച ഹൗസിംഗ് സൊസൈറ്റി എല്ലാവര്‍ക്കും ചായയും സമൂസയും നല്‍കി. പാര്‍ട്ടിയുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈ ചിത്രങ്ങള്‍ വൈറലായിരിക്കയാണ്. ഹൗസിംഗ് സൊസൈറ്റി ചെയര്‍മാന്‍ രാഹുല്‍ സംഘ്വിയും പാര്‍ട്ടി സംഘാടകന്‍ ജെദലാല്‍ ദേദിയയുമാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

 Mumbai's Housing Society Held A 'Samosa Party' To Celebrate Relaxations In Lockdown. Facepalm!, Mumbai, News, Lockdown, Police, Arrested, Social Network, Bail, Report, Video, National

ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരു പാര്‍ട്ടി നടത്താമെന്നും അല്ലെങ്കില്‍ പുറത്തുപോയി സുഹൃത്തുക്കളെ കാണാമെന്നും അര്‍ത്ഥമാക്കുന്നില്ല. രാജ്യത്തുടനീളം അഞ്ചിലധികം പേരുടെ ഒത്തുചേരല്‍ ഇപ്പോഴും നിരോധിച്ചിരിക്കുന്നു. എങ്കിലും സാമൂഹ്യ അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ ഈ പാര്‍ട്ടിയില്‍ പ്രത്യേകം ശ്രദ്ധ നേടിയിട്ടുണ്ട്.


മുംബൈയില്‍ 22,000 കൊറോണ കേസുകളാണ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിരിക്കുമ്പോള്‍ പാര്‍ട്ടിയും മറ്റും നടത്തി റിസ്‌ക് എടുക്കുന്നത് നല്ലതല്ല. വൈറസ് വ്യാപനത്തിന്റെ തീവ്രത എല്ലാവരും മനസിലാക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കുന്നു.

Keywords: Mumbai's Housing Society Held A 'Samosa Party' To Celebrate Relaxations In Lockdown. Facepalm!, Mumbai, News, Lockdown, Police, Arrested, Social Network, Bail, Report, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?