അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു; മരിച്ചത് കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് വനത്തിലൂടെ നടന്ന് ഊരിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആള്‍
അഗളി: (www.kvartha.com 08.05.2020) അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരകംമ്പാടി സ്വദേശി കാര്‍ത്തിക്കാണ് (23) മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു ഇയാള്‍.
കോയമ്പത്തൂരില്‍ നിന്ന് ഏഴംഗ സംഘത്തോടൊപ്പമാണ് ഇയാള്‍ വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെ ഊരിലെത്തിയത്. ഊരിലെത്തിയ ശേഷം കാര്‍ത്തിക് ആശുപത്രിയിലെത്തി പരിശോധന നടത്തുകയും വീട്ടുനിരീക്ഷണത്തില്‍ പ്രവേശിക്കുകയുമായിരുന്നു. ഇതിനിടെ പനിയും ഛര്‍ദിയും പിടിപെട്ടതോടെ കാര്‍ത്തിക്കിനെ വ്യാഴാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. കാര്‍ത്തിക്കിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളുടെ അച്ഛന്‍ ഉള്‍പ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കിയതായാണ് അറിയുന്നത്. കാര്‍ത്തിക്കിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുള്ളതായാണ് വിവരം.
Keywords: Youth in home-quarantine dies in Attappadi, News, Local-News, Health, Health & Fitness, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment