അതിശക്തമായ കടല്‍ ക്ഷോഭത്തോടെ ഉംപുണ്‍ സൂപ്പര്‍ സൈക്ലോണ്‍; 275 കിമീ വേഗതയില്‍ ചുഴലിക്കാറ്റ് മുന്നേറുന്നു, ഭീതിയോടെ പശ്ചിമ ബംഗാള്‍, ഉച്ചയോടെ തീരം തൊടും
തിരുവനന്തപുരം: (https://ift.tt/2XnAGb9) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുണ്‍ ഉച്ചയോടെ കരതൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. 275 കിലോമീറ്ററിലേറെ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്. മേഖലയില്‍ അതിശക്തമായ കടല്‍ ക്ഷോഭവും തുടങ്ങി.
ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ കാറ്റ് വീശുന്നുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ദിശ വടക്കു-കിഴക്കന്‍ ഭാഗത്തേക്ക് മാറി. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക്, വടക്കുകിഴക്ക് ദിശയിലാണു സഞ്ചാരപഥം.
പശ്ചിമ ബംഗാളിലെ ദിഗ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ ഘട്ടത്തില്‍ 175 കിലോമീറ്റര്‍ വരെ കാറ്റിന് വേഗമുണ്ടാകുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍. പശ്ചിം ബംഗാളിലെ ഈസ്റ്റ് മേദിനിപുര്‍, വെസ്റ്റ് മേദിനിപുര്‍, കൊല്‍ക്കത്ത, ഹൂഗ്ലി, ഹൗറ, നോര്‍ത്ത് 24 പര്‍ഗ്‌നാസ്, സൗത്ത് 24 പര്‍ഗ്നാസ് എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചേക്കും.
ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.
Keywords: News, Kerala, Cyclone, Rain, Sea, West Bengal, Bangladesh, Super Cyclone Amphan Updatesഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ കാറ്റ് വീശുന്നുണ്ട്. നേരത്തെ ഒഡിഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയതെങ്കിലും ദിശ വടക്കു-കിഴക്കന്‍ ഭാഗത്തേക്ക് മാറി. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക്, വടക്കുകിഴക്ക് ദിശയിലാണു സഞ്ചാരപഥം.
പശ്ചിമ ബംഗാളിലെ ദിഗ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ ഘട്ടത്തില്‍ 175 കിലോമീറ്റര്‍ വരെ കാറ്റിന് വേഗമുണ്ടാകുമെന്ന് കരുതുന്നു. അതിനാല്‍ തന്നെ വലിയ നാശനഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍. പശ്ചിം ബംഗാളിലെ ഈസ്റ്റ് മേദിനിപുര്‍, വെസ്റ്റ് മേദിനിപുര്‍, കൊല്‍ക്കത്ത, ഹൂഗ്ലി, ഹൗറ, നോര്‍ത്ത് 24 പര്‍ഗ്‌നാസ്, സൗത്ത് 24 പര്‍ഗ്നാസ് എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചേക്കും.
ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.
Powered by Info News For You

Comments
Post a Comment