ദുബൈയില്‍ 27 മുതല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; രാവിലെ ആറ് മുതല്‍ രാത്രി 11 മണി വരെ സഞ്ചാരവിലക്കില്ല

ദുബൈ: (www.kvartha.com 26.05.2020) ദുബൈയില്‍ മെയ് 27 മുതല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. ദുബൈ എമിറേറ്റില്‍ ബുധനാഴ്ച മുതല്‍ രാവിലെ ആറ് മണി മുതല്‍ രാത്രി 11 വരെ സഞ്ചാരവിലക്കുണ്ടാകില്ല. അതേസമയം രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണി വരെ നിയന്ത്രണം തുടരും. യാത്രാവിലക്കില്ലാത്ത സമയങ്ങളിലും പുറത്തിറങ്ങാന്‍ മാസ്‌കും, ഗ്ലൗസും നിര്‍ബന്ധമാണ്. സാമൂഹിക അകലവും കര്‍ശനമായി പാലിക്കണം.

പെരുന്നാള്‍ അവധിക്ക് ശേഷം ബുധനാഴ്ച മുതല്‍ പൊതുജീവിതവും വാണിജ്യ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

ഇപ്പോഴത്തെ കൊവിഡ് പ്രതിരോധവും അന്താരാഷ്ട്ര ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് തീരുമാനമെന്ന് ശൈഖ് ഹംദാന്‍ വ്യക്തമാക്കി. പ്രതിസന്ധി മറികടക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.എ.ഇയുടെ മറ്റിടങ്ങളില്‍ ഇളവ് ബാധകമാണോ എന്ന കാര്യം വ്യക്തമല്ല.

Dubai, News, Gulf, World, Lockdown, Dubai reopens gradually from May 27

Keywords: Dubai, News, Gulf, World, Lockdown, Reopen, Mask,  Dubai reopens gradually from May 27


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?