24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3561 പുതിയ കൊറോണ പോസിറ്റീവ് കേസുകളും 89 മരണവും; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 52,952 ആയി

ന്യൂഡെല്‍ഹി: (www.kvartha.com 07.05.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 3561 പുതിയ കൊറോണ പോസറ്റീവ് കേസുകളും 89 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 52,952 ആയി. വൈറസ് ബാധിച്ച് 1,783 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ കൊവിഡ് കേസ് സ്ഥിരീകരിച്ച് നാലു മാസം പിന്നിടുമ്പോഴാണ് രോഗ ബാധിതരുടെ എണ്ണം അരലക്ഷം കടന്നത്.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 35,902 സജീവ കൊറോണ വൈറസ് കേസുകളുണ്ട്. 15,266 പേര്‍ക്ക് അസുഖം ഭേദമായി.

India records 3,561 new cases of coronavirus, 89 deaths in 24 hours; tally nears 53,000, News, Health & Fitness, Health, Trending, Patient, Dead, New Delhi, Maharashtra, Mumbai, National

രോഗികളുടെ കണക്കില്‍ മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 16,758 ആയി. 3094 പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ 651 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച മാത്രം 1,233 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മുംബൈയിലാണ്. മുംബൈയില്‍ 10,714 പേരാണ് രോഗബാധിതരായിട്ടുള്ളത്. 6,625 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 396 മരണവും 3,138 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 185 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഡെല്‍ഹിയില്‍ 5,532 പേര്‍ക്കും രാജസ്ഥാനില്‍ 3,317 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളില്‍ 1,456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 മരണവും ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 4,829 ആയി. 33 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനായിരത്തോളം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 30,000 ല്‍ നിന്ന് 40,000 എത്താന്‍ അഞ്ച് ദിവസമെടുത്തിരുന്നു.

Keywords: India records 3,561 new cases of coronavirus, 89 deaths in 24 hours; tally nears 53,000, News, Health & Fitness, Health, Trending, Patient, Dead, New Delhi, Maharashtra, Mumbai, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?