രാജ്യത്ത് 24മണിക്കൂറിനിടെ 3320 പുതിയ രോഗികള്‍: മരണ സംഖ്യ 1981 ആയി
ദേശീയം (www.evisionnews.co): കൊറോണ വൈറസ് രോഗബാധ രാജ്യത്ത് ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3320 പുതിയ കൊറോണ പോസറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 95 പേര്‍ രോഗബാധിതരായി മരമപ്പെട്ടു. 1981 പേരാണ് ഇന്ത്യയില്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. തുവരെ 17847 പേര്‍രോഗമുക്തി നേടിയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19,000 കടന്നു.
ഇന്നലെ മാത്രം 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 19,063 ആയി. ഇന്ന് 37 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ രോഗികളുടെ എണ്ണം 11967 ല്‍ എത്തി. ധാരാവിയില്‍ 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗികളുടെ എണ്ണം 808 ആയി. 26 പേരാണ് ധാരാവിയില്‍ ഇതുവരെ മരിച്ചത്.
Powered by Info News For You

Comments
Post a Comment