ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നു, നിശ്ചയിച്ചിരുന്ന യോഗ അജന്‍ഡകളില്‍ തീരുമാനമായില്ല; ട്വന്റി 20 ലോകകപ്പ് തീരുമാനം പിന്നീട്


ന്യൂഡെല്‍ഹി: (https://ift.tt/3cctBzi) ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരുന്നതിനാല്‍ നിശ്ചയിച്ചിരുന്ന അജന്‍ഡകളിലുള്ള തീരുമാനം മറ്റൊരു തീയതിയിലേക്ക് മാറ്റി. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തിലാണ് ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന അജന്‍ഡകളില്‍മേലുള്ള തീരുമാനം ജൂണ്‍ 10-നു ശേഷം മാത്രം എടുത്താല്‍ മതിയെന്ന് തീരുമാനിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ബോര്‍ഡ് യോഗം പിരിഞ്ഞത്. ചെയര്‍മാന്‍ ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

News, National, India, New Delhi, Cricket, ICC, Sports, Secret, Entertainment, All decisions deferred until June 10 after members raise confidentiality issues

ഐ സി സി ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും യോഗത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ക്രിക്കറ്റ്‌പ്രേമികള്‍ കാത്തിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. യോഗത്തില്‍ ഐ സി സിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും ചോരുന്നതിനെ കുറിച്ച് നിരവധി അംഗങ്ങള്‍ ആശങ്ക ഉന്നയിച്ചു. ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രഹസ്യാത്മകത ഉറപ്പുവരുത്തേണ്ടുന്ന കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.

ഐ സി സിയുടെ എത്തിക്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ ഏകകണ്‌ഠേന ധാരണയാകുകയും ചെയ്തു.

Keywords: News, National, India, New Delhi, Cricket, ICC, Sports, Secret, Entertainment, All decisions deferred until June 10 after members raise confidentiality issues


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?