സ്വകാര്യ ബസ് വ്യവസായത്തിന്റെ ഭാവി കടുത്ത പ്രതിസന്ധിയില്‍; ബസ് നിരത്തിലിറക്കാന്‍ മിനിമം ചാര്‍ജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ് കൂട്ടണം, നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

തിരുവനന്തപുരം: (https://ift.tt/3cHIyua) രണ്ട് മാസത്തെ ലോക് ഡൗണ്‍ മൂലം സ്വകാര്യ ബസ് വ്യവസായത്തിന്റെ ഭാവി കടുത്ത പ്രതിസന്ധിയിലായതിനാല്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതു കൊണ്ട് മാത്രം സര്‍വീസ് നടത്താന്‍ ആവില്ലെന്ന് ബസ് ഉടമകളുടെ സംഘടന. നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണം. മിനിമം ചാര്‍ജ് 20 രൂപയാക്കി രണ്ടര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കില്‍ ചാര്‍ജ് കൂട്ടണം. ഇക്കാര്യം ഗതാഗത മന്ത്രിയെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

News, Kerala, Transport, Travel, bus, Thiruvananthapuram, Trending, Bus Service in Crisis as Maintenance of Bus Turns Liability

യാത്ര നിരക്ക് വര്‍ധിപ്പിച്ചാലും സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് പുതുക്കല്‍ അടക്കം ഒരു ബസ്സ് ഇനി പുറത്തിറക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരലക്ഷത്തോളം മുടക്കേണ്ടി വരും. രണ്ട് മാസത്തോളാമായി നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെ മുന്‍ഭാഗത്തെ രണ്ട് ടയറെങ്കിലും മാറ്റേണ്ടി വരും. ബസ് ഓടാത്തതിനാല്‍ ബാറ്ററികള്‍ പ്രവര്‍ത്തനക്ഷമല്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് മുന്നോടിയായി പെയിന്റിംഗ് പണികള്‍ പൂര്‍ത്തിയാക്കണം.

240 കി.മി. ഒരു ദിവസം സര്‍വ്വീസ് നടത്തുന്ന ബസിന് ഡീസല്‍ ചിലവ് മാത്രം 4200 രൂപയോളം വരും. ജീവനക്കാരുടെ വേതവമടക്കം പ്രതിദനം 9000 രൂപയോളം ചെലവുണ്ടാകും. 23 യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന ബസിന്, യാത്രാനിരക്ക് ഇരട്ടിയാക്കിയാലും ഒരു ദിവസം ഈ വരുമാനം കണ്ടെത്താന്‍ പ്രയാസമാകും.
  
Keywords: News, Kerala, Transport, Travel, bus, Thiruvananthapuram, Trending, Bus Service in Crisis as Maintenance of Bus Turns Liability


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?