2022 അവസാനം ആവുമ്പോഴത്തേക്ക് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ എല്ലാം ഉപേക്ഷിക്കാനുള്ള മുന്‍കരുതല്‍; ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു
ബെര്‍ലിന്‍: (https://ift.tt/3fVlVEB) 2022 അവസാനം ആവുമ്പോഴത്തേക്ക് ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ എല്ലാം ഉപേക്ഷിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ജര്‍മ്മനി തങ്ങളുടെ രണ്ട് ആണവനിലയങ്ങള്‍ തകര്‍ത്തു. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ കാള്‍സ്റൂഹിനടുത്തുള്ള ഫിലിപ്സ്ബര്‍ഗ് പ്ലാന്റിലെ രണ്ട് ആണവ കൂളിങ് ടവറുകള്‍ ജര്‍മ്മനി പൊളിച്ചു കളഞ്ഞത്.
2022 ഓടെ ന്യൂക്ലിയര്‍ പവര്‍പ്ലാന്റുകള്‍ ഉപേക്ഷിക്കാനുള്ള ജര്‍മ്മനിയുടെ ഊര്‍ജ്ജനയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കൊറോണ വൈറസ് മഹാമാരി സമയത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളോടെ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് പൊളിക്കല്‍ നടന്നത്. സൈറ്റിന്റെ ഓപ്പറേറ്റര്‍ എന്‍ബിഡബ്ല്യു പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു.
ആണവോര്‍ജ്ജം ഉപേക്ഷിക്കാനുള്ള ജര്‍മനിയുടെ പദ്ധതിയുടെ ഭാഗമായി 2011 ലും 2019 ലും പ്ലാന്റിന്റെ രണ്ട് റിയാക്ടറുകള്‍ അടച്ചു. ജര്‍മനിയുടെ അവസാനത്തെ ആണവ റിയാക്ടര്‍ 2022 അവസാനത്തോടെ സ്വിച്ച് ഓഫ് ചെയ്യും.
രണ്ട് ടവറുകള്‍ ഒരിക്കല്‍ നിലനിന്നിരുന്ന സൈറ്റില്‍ ഒരു പുനരുപയോഗ ഊര്‍ജ്ജ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ നിര്‍മിക്കും. 2010 ല്‍ ജര്‍മനിയിലെ ഊര്‍ജ്ജമേഖലയില്‍ 22.4 ശതമാനമായിരുന്നു ആണവ വൈദ്യുതനിലയങ്ങളുടെ സംഭാവന. എന്നാല്‍, 2017 ല്‍ ഇത് 11.63 ശതമാനമായി മാറി.

Keywords: News, World, Germany, Nuclear, Electricity, Video, Finance, Technology, Business, Former German Nuke Plant Towers Demolished
Powered by Info News For You

Comments
Post a Comment