ഹോം ക്വാറന്റൈറന്‍ ലംഘിച്ചാല്‍ പിന്നാലെ 2000 രൂപ പിഴ

ഭോപ്പാല്‍: (www.kvartha.com 28.05.2020) ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ടു തവണ ഹോം ക്വാറന്റൈന്‍ നിബന്ധന ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.

'ആദ്യമായി ഒരാള്‍ ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയാല്‍ അയാള്‍ക്ക് 2000 രൂപ പിഴ ചുമത്തണം. വീണ്ടും ലംഘിച്ചാല്‍ അയാളെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റണം.' മധ്യപ്രദേശ് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Rs 2,000 fine for home quarantine violation in MP, Bhoppal, News, Madhya pradesh, Health, Health & Fitness, Patient, National

മധ്യപ്രദേശില്‍ ഇതുവരെ 7261 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 313 പേര്‍ മരിക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം മധ്യപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ഇരട്ടിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനത്ത് ക്വാറന്റൈന്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

Keywords: Rs 2,000 fine for home quarantine violation in MP, Bhoppal, News, Madhya pradesh, Health, Health & Fitness, Patient, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?