പുല്‍വാമയില്‍ 20 കിലോ സ്‌ഫോടകവസ്തുക്കളുമായി വന്ന വാഹനം പിടിച്ചെടുത്ത് സുരക്ഷാ സേന; കാറില്‍ ഉണ്ടായിരുന്നത് 2019ല്‍ നടന്ന സ്‌ഫോടനത്തില്‍ ഉപയോഗിച്ച അതേ സ്‌ഫോടകവസ്തു; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു; പിടിച്ചെടുത്ത വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു
ശ്രീനഗര്‍: (www.kvartha.com 28.05.2020) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 20 കിലോ സ്‌ഫോടകവസ്തുക്കളുമായി വന്ന വാഹനം സുരക്ഷാ സേന പിടിച്ചെടുത്തു . വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഇംപ്രോവൈസിഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് (ഐഇഡി) എന്ന സ്‌ഫോടകവസ്തു തന്നെയാണ് കാറില്‍ ഉണ്ടായിരുന്നത് എന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.
ആക്രമണ സാധ്യതയുണ്ടെന്ന് തങ്ങള്‍ക്ക് രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തിവന്നിരുന്നതായും ഐജി വിജയ് കുമാര്‍ പറഞ്ഞു.
കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ വ്യാജമാണ്. നിര്‍ത്താന്‍ കൈകാട്ടിയപ്പോള്‍ നിര്‍ത്താന്‍ കൂട്ടാതക്കാതെ ബാരിക്കേഡു തകര്‍ത്തു പോകാന്‍ ശ്രമിച്ച കാറിനു നേരേ സുരക്ഷാ സേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി നിര്‍വീര്യമാക്കി. ഇതിനെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കു കേടുപാടു പറ്റി. സൈനിക, അര്‍ധസൈനിക, പൊലീസ് സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയെന്നു ഐജി വിജയ് കുമാര്‍ പറഞ്ഞു.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്‌ഷെ ഭീകര ക്യാംപില്‍ ഇന്ത്യ മിന്നലാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായത്. 38 ഭീകരരെ സൈന്യം വകവരുത്തി.
രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയില്‍ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ ഓപ്പറേഷനല്‍ കമാന്‍ഡറുമായ റിയാസ് നായ്ക്കൂവിനെ (32) കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഈ മാസമാദ്യം സുരക്ഷാ സേന വധിച്ചിരുന്നു. ഏറ്റവും അപകടകാരിയായ ഭീകരന്‍ എന്ന ഗണത്തിലാണ് (എ ++) ഇയാളെ ഉള്‍പ്പെടുത്തിയിരുന്നത്.
Keywords: 2019 Pulwama-like attack averted in J&K as forces recover 20 kg IED-laden car, driver escapes, Srinagar, News, Jammu, Kashmir, Terror Attack, Secret, Message, Vehicles, Trending, National.

Powered by Info News For You

Comments
Post a Comment